പൂതാടി ഗ്രാമ പഞ്ചായത്ത് പ്രധാന അറിയിപ്പ്-- സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി 2026 സെപ്റ്റംബർ 30 -തിനകം നിർബന്ധമായും ബയോ മെട്രിക് മസ്റ്ററിങ്‌ പൂർത്തീകരിക്കേണ്ടതാണ്.
മെഡിക്കൽ ക്യാമ്പ്

പൂതാടി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന പ്രവർത്തകർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കൈയ്യോടു കൈ ക്യാമ്പിന്റെ ഭാഗമായി പൂതാടി ഗ്രാമ പഞ്ചായത്തും ആരോഗ്യം വിഭാഗവും  സംയുക്തമായാണ് 29/09/2026 ന്  ഹരിത കർമ്മ സേന പ്രവർത്തകർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഇ കെ ബാലകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ഒ കെ ലാലു അദ്ധ്യക്ഷത വഹിച്ചു,സെക്രട്ടറി ശ്രീമതി വിനിത, അസിസ്റ്റൻറ് സെക്രട്ടറി ശ്രീ ഷിബു കെ എം,  ഹെൽത്ത് ഇൻസ്പെക്ടർ,ആരോഗ്യ വിഭാഗം ജീവനക്കാർ  എന്നിവർ യോഗത്തിൽ പങ്കെടുത്തു.

MEDICAL CAMP