All social security pension beneficiaries must mandatorily complete their biometric mustering on or before September 30, 2026, to ensure uninterrupted disbursement of pensions.
താൽപര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള പരസ്യം

November 6, 2026

താല്പര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള പരസ്യം

                                                                                                                                                                    തീയതി : 05-11-2026

പൂതാടി ഗ്രാമപഞ്ചായത്ത് വികസന പദ്ധതികളുടെ ഭാഗമായി താഴെ പറയുന്ന ആവശ്യങ്ങളിലേക്ക് അനുയോജ്യമായ സ്ഥലം വിലയ്ക്കു വാങ്ങുന്നതിനായി, താല്പര്യമുള്ള വസ്തു ഉടമകളിൽ നിന്നും സീൽ ചെയ്‌ത കവറുകളിൽ താല്പര്യപത്രം ക്ഷണിച്ചുകൊള്ളുന്നു.

1. ഗ്രാമപഞ്ചായത്തിന് കളിസ്ഥലം

    ആവശ്യമുള്ള സ്ഥലത്തിൻ്റെ അളവ്: 1 ഏക്കറിൽ കുറയാത്ത സ്ഥലം.

    സ്ഥലത്തിൻറെ സ്ഥാനം: പൂതാടി ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളിൽ.

2. ഗ്രാമപഞ്ചായത്തിന് കമ്മ്യുണിറ്റി ഹാൾ നിർമ്മാണം

     ആവശ്യമുള്ള സ്ഥലത്തിൻ്റെ അളവ്: 1 ഏക്കറിൽ കുറയാത്ത സ്ഥലം.

     സ്ഥലത്തിന്റെ സ്ഥാനം: കേണിച്ചിറ ടൗണിൽ നിന്നും 1 കിലോമീറ്റർ ചുറ്റളവിനുള്ളിൽ ആയിരിക്കണം.

3. ഗ്രാമപഞ്ചാത്തിന് MCF കെട്ടിടവും മറ്റ് വികസന ആവശ്യങ്ങൾക്കായുള്ള ഭൂമിയും

     ആവശ്യമുള്ള സ്ഥലത്തിൻ്റെ അളവ്: രണ്ടിനും കൂടി ചേർത്ത് കുറഞ്ഞത് 1 ഏക്കർ സ്ഥലം.

     സ്ഥലത്തിന്റെ സ്ഥാനം: പൂതാടി ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളിൽ.

നിബന്ധനകൾ

   1.  വസ്തുവിലേക്ക് ആവശ്യമായ വീതിയുള്ള ഗതാഗതയോഗ്യമായ വഴി സൗകര്യം ഉണ്ടായിരിക്കണം
   2.  വസ്തുവിന്മേൽ യാതൊരുവിധ കുടിശ്ശികയോ, നിയമതടസ്സങ്ങളോ, ജപ്തി നടപടികളോ ഉണ്ടായിരിക്കാൻ              പാടില്ല.
   3.   വസ്തുവിന്റെ ആധാരം- കോപ്പി, കരമടച്ച രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കുടിശ്ശികയില്ലാത്ത             സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

   4.   വില രേഖപ്പെടുത്തിയ കവർ സമർപ്പിക്കേണ്ടതാണ്. അന്തിമ തുക പഞ്ചായത്ത് ഭരണസമിതിയും                 നിർദ്ദിഷ്ട കമ്മിറ്റിയും ചേർന്ന് നിശ്ചയിക്കുന്നതായിരിക്കും.
   5.  പൂതാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് ഏതൊരു താല്പര്യപത്രവും പൂർണ്ണമായോ ഭാഗികമായോ        നിരസിക്കാനുള്ള അധികാരം ഉണ്ടായിരിക്കുന്നതാണ്.

അവസാന തീയതി


 

30/11/2026 തീയതി വൈകീട്ട് മൂന്ന് മണി വരെ താൽപര്യം പത്രം ഗ്രാമപഞ്ചായത്ത് ഓഫിസിൽ സ്വീകരിക്കുന്നതാണ്. "പൂതാടി ഗ്രാമപഞ്ചായത്ത് വികസന പദ്ധതികൾക്കായി ഭൂമി വിട്ടുനൽകുന്നതിനുള്ള താല്പര്യപത്രം" എന്ന് കവറിന് മുകളിൽ രേഖപ്പെടുത്തേണ്ടതാണ്.

താൽപര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള പരസ്യം