പൂതാടി ഗ്രാമ പഞ്ചായത്ത് പ്രധാന അറിയിപ്പ്-- സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി 2026 സെപ്റ്റംബർ 30 -തിനകം നിർബന്ധമായും ബയോ മെട്രിക് മസ്റ്ററിങ്‌ പൂർത്തീകരിക്കേണ്ടതാണ്.
കയ്യോട് കൈ

September 26, 2026

 

പൂതാടി ഗ്രാമ പഞ്ചായത്ത്: സ്വച്ഛതാ ഹി സേവ – “കൈയ്യോട് കൈ” ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

പൂതാടി ഗ്രാമ പഞ്ചായത്തിൽ സ്വച്ഛതാ ഹി സേവ – “കൈയ്യോട് കൈ” ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഇ. കെ. ബാലകൃഷ്ണൻ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. ഒ. കെ. ലാലു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സന്നിഹിതരായവർ / സംസാരിച്ചവർ:

  • സ്വാഗതം: ശ്രീ. ഷിബു കെ. എം (അസി. സെക്രട്ടറി)
  • ആശംസകൾ: ശ്രീ. രാജേഷ് ആർ. എൻ (ഹെൽത്ത് ഇൻസ്പെക്ടർ)
  • പങ്കെടുത്തവർ: പഞ്ചായത്ത് ജീവനക്കാർ, ഹരിതകർമ്മസേനാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
📍 പൂതാടി ഗ്രാമ പഞ്ചായത്ത് ശുചിത്വ മിഷൻ ക്യാമ്പയിൻ

Hand in hand