ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഒറ്റ നോട്ടത്തില്‍
പൂതാടി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം കേണിച്ചിറയാണ്. പൂതാടി, ഇരുളം, നടവയല്‍ എന്നീ വില്ലേജുകള്‍ പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്നു. പഞ്ചായത്ത് പനമരം ബ്ലോക്ക് പഞ്ചായത്തിന്റെയും സുല്‍ത്താന്‍ ബത്തേരി താലൂക്കിന്റെയും പരിധിയിലാണ് സ്ഥിതി ചെയ്യുന്നത്. വയനാട് ജില്ലയിലാണ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
ഗ്രാമപഞ്ചായത്തിന്റെ ആകെ വിസ്തീര്‍ണ്ണം 8400 ഹെക്ടറാണ്. ഇതില്‍ 1160 ഹെക്ടര്‍ വനവിസ്തീര്‍ണ്ണമാണ്. പഞ്ചായത്തിന്റെ ആകെ ജനസംഖ്യ 39,649 ആണ്. ഇതില്‍ 19,633 പുരുഷന്‍മാരും 20,016 സ്ത്രീകളും ഉള്‍പ്പെടുന്നു. പട്ടികജാതി ജനസംഖ്യ 930 ഉം പട്ടികവര്‍ഗ്ഗ ജനസംഖ്യ 7,813 ഉം ആണ്.
അതിരുകള്‍
വടക്ക് – പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്
കിഴക്ക് – സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി
തെക്ക് – മീനങ്ങാടി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകള്‍
പടിഞ്ഞാറ് – കണിയാമ്പറ്റ, പനമരം ഗ്രാമപഞ്ചായത്തുകള്‍